ഒബ്സ് ക്യുറ 3.0 സ്കൂൾ എക്സിബിഷൻ സംഘടിപ്പിച്ചു.
ഈസ്റ്റ് പള്ളൂർ ചൊക്ലി മർകസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ വർഷങ്ങളായി നടത്തിവരാറുള്ള സ്കൂൾ എക്സിബിഷൻ വിപുലമായ രൂപത്തിൽ സംഘടിപ്പിച്ചു.
സയൻസ് , സോഷ്യൽ സയൻസ് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ ,വിവിധ ലാംഗ്വേജ് ഡിപ്പാർട്ട്മെന്റുകൾ, വാല്യൂ എജുക്കേഷൻ, തുടങ്ങിയ വിവിധങ്ങളായ ഡിപ്പാർട്ട്മെന്റുകൾ അടിസ്ഥാനത്തിൽ KG, സബ്ജൂനിയർ, ജൂനിയർ, സീനിയർ തലത്തിലുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ വളരെ ആവേശത്തോടെ തന്നെ മത്സരത്തിൽ പങ്കെടുത്തു. പഠനാർഹമായ പലതരത്തിലുള്ള സ്റ്റിൽ മോഡലുകളും വർക്കിംഗ് മോഡലുകളും വിദ്യാർത്ഥികൾ എക്സിബിഷനായി എത്തിച്ചിരുന്നു.
എക്സിബിഷൻ സ്കൂൾ സീനിയർ അസിസ്റ്റൻറ് സംഗീത കെ ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഹൈദരലി നൂറാനി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.അധ്യാപകരായ മഷ്ഹൂർ ശ്രീപ,രേഷ്മ ,പ്രിൻഷ മുംതാസ്, എന്നിവർ നേതൃത്വം നൽകി.
Post a Comment