o മഴയിൽ മുങ്ങി തിരുനാൾ.* *എട്ടാം ദിനത്തിലേക്ക്
Latest News


 

മഴയിൽ മുങ്ങി തിരുനാൾ.* *എട്ടാം ദിനത്തിലേക്ക്

 *മഴയിൽ മുങ്ങി തിരുനാൾ.* *എട്ടാം ദിനത്തിലേക്ക്* .



     തിരുനാളിൻ്റെ ഏഴാം ദിനമായ 11 ന് വെളളിയാഴ്ച്ച പകൽ ദേവാലയത്തിൽ മാതാവിന് മാലാ ചാർത്താൻ  വൻ ഭക്തജനതിരക്കായിരുന്നു.

വൈകുന്നേരത്തോടെ മഴ ആരംഭിച്ചതോടെ റോഡിൽ തിരക്കൊഴിഞ്ഞു.

പ്രദക്ഷിണ സമയത്ത് മഴ പെയ്തതോടെ തീർത്ഥാടകർ വലഞ്ഞു

     തിരുനാൾ ദിനമായ ഏഴാം ദിവസം വൈകിട്ട് അഞ്ചരയ്ക്ക് ജപമാല നടത്തി . ആറുമണിക്ക് റവ. ഫാ. ഡാനി ജോസഫിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. ദിവ്യബലിക്കു മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിന്റെ  മുൻ ഇടവക വികാരിയും ഇപ്പോഴത്തെ ഫെറോനാ വികാരിയുമായ റവ. ഫാ. ജെറോം ചിങ്ങംതറയുടെ സാന്നിധ്യം ഉണ്ടായിരുന്നു.തുടർന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം  വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ നടന്നു 



പതിനാറാം നൂറ്റാണ്ടിൽ നിഷ്പാദുക കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ സ്ഥാപകയും, സാർവത്രിക സഭയുടെയും വിശേഷിച്ച് യൂറോപ്യൻ ജനതയുടെ ക്രിസ്തീയ വിശ്വാസത്തിന്റെ  കാലോചിതമായ നവീകരണത്തിന് മുൻകൈയെടുത്ത സ്പെയിനിലെ ആവിലായിൽ1515 മാർച്ച്‌ 28 ജനിച്ച തെരേസ എന്ന വിശുദ്ധ അമ്മ  ത്രേസ്യയുടെ ആത്മീയ പൈതൃകമാണ് ഇവിടത്തെ മുഖ്യ സവിശേഷത. ഒക്ടോബർ 5 മുതൽ 22 വരെയുള്ള തിരുനാൾ ദിനങ്ങളിൽ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലുമുള്ള ആഘോഷമായ ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.


      

        ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും. ആറുമണിക്ക്  റവ. ഫാ. ഷോബി ജോർജിന്റെ കാർമികത്വത്തിൽ  ആഘോഷമായ ദിവ്യബലിയും, നൊവേനയും,  പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post