തിരുനാൾ മഹോത്സവം ഒൻപതാം ദിവസത്തിലേക്ക്.*
ഉത്തരമലബാറിലെ ആദ്യ ബസലിക്കയായ മാഹി ബസലിക്കയിൽ തിരുനാൾ മഹോത്സവം എട്ടാം ദിവസം പിന്നിടുമ്പോൾ കനത്ത മഴയിലും നാനാ ജാതി മതസ്ഥരുമായി അനേകായിരം വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
ഒക്ടോബർ 5 മുതൽ 22 വരെയുള്ള തിരുനാൾ ദിനങ്ങളിൽ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലുമുള്ള ആഘോഷമായ ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.
മൂന്നു മണിക്ക് റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് എസ് ന്റെ കർമികത്വത്തിൽ കൊങ്ങിണി ഭാഷയിൽ ദിവ്യബലി അർപ്പിക്കുകയുണ്ടായി. മംഗലാപുരത്ത് നിന്ന് നൂറുകണക്കിന് വിശ്വാസികൾ കൊങ്ങിണി ഭാഷയിലുള്ള കുർബാനയിൽ പങ്കുചേർന്നു.
തിരുനാളിന്റെ ഏട്ടാം ദിവസമായ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ജപമാല നടത്തി . ആറുമണിക്ക് റവ. ഫാ. ഷോബി ജോർജ് ന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ നടന്നു. സെന്റ് ലിറ്റിൽ ഫ്ലവർ കുടുംബ യൂണിറ്റ് ദിവ്യബലിക്ക് നേതൃത്വം വഹിച്ചു.
തിരുന്നാളിന്റെ ഒൻപതാം ദിനമായ ഒക്ടോബർ 13 ഞാറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും. ആറുമണിക്ക് പോണ്ടിച്ചേരി അതിരൂപത മെത്രാൻ മോസ്റ്റ് റവ. ഡോ . ഫ്രാൻസിസ് കലിസ്റ്റ് ന്റെ മുഖ്യ കാർമികത്വത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ആഘോഷമായ ദിവ്യബലിയും, നൊവേനയും, പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും.
Post a Comment