*ഭാരതീയ ജനതാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ അഴിയൂരിൽ കേന്ദ്ര സർക്കാർ ഇൻഷുറൻസ് മേള സംഘടിപ്പിച്ചു.*
അഴിയൂർ: ഭാരതീയ ജനതാ മഹിളാമോർച്ച അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയും കേരള ഗ്രാമീൺ ബാങ്ക് അഴിയൂർ ശാഖയും സംയുക്തമായി നടത്തിയ കേന്ദ്ര സർക്കാർ ഇൻഷുറൻസ് മേള മഹിളാമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ എൻ.രതി ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു.
അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മഹിളാ മോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ശ്രീകല.വി.എൻ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ അബിളി ജെയ്മ്സ്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കരുണാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നിരവധി പേരെ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളിൽ അംഗങ്ങളാക്കി.
Post a Comment