ഇന്ദിരാജി രക്തസാക്ഷിത്വ ദിനം:
സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും ബോധവത്കരണവും 31 ന്
ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 31 ന് ഇന്ദിരാജി രക്തസാക്ഷിത്വ ദിനവും ന്യൂമാഹി മണ്ഡലം മുൻ പ്രസിഡന്റ് സി.ആർ. റസാഖ് ചരമ വാർഷിക ദിനവും ആചരിക്കുന്നു.
പ്രഥമ അഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മദിനവും ആഘോഷിക്കും. പരിപാടിയുടെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിൻ്റെ സഹകരണത്തോടെ സൗജന്യ രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തുന്നു.
വ്യാഴാഴ്ച രാവിലെ 10 മുതൽ
ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ ഹിറ സോഷ്യൽ സെൻ്ററിലാണ് ക്യാമ്പ് നടക്കുക. ജനറൽ മെഡിസിൻ,
പൾമോണോളജി (ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ) വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ രോഗ നിർണ്ണയം നടത്തുന്നു. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയിൽ സൗജന്യ പരിശോധനയും നടക്കും. ക്യാമ്പിൽ പങ്കെടുക്കാൻ 27 നകം പേര് റജിസ്ത്ര് ചെയ്യണം.
ഫോൺ: ഷാനു പുന്നോൽ - 8410060606, എൻ.കെ. സജീഷ് -
98467 81019, റീമ ശ്രീജിത്ത് -
99468 86226.
Post a Comment