ന്യൂ മാഹിയിൽ ഡിജിറ്റൽ സാക്ഷരത
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു പ്രഖ്യാപിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശർമിള.കെ എസ്. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ശർമിരാജ്.ടി.എ, മഗേഷ് മാണിക്കോത്ത്, ഫാത്തിമ. കെ. ടി, ഷഹദിയ മധുരിമ, രഞ്ജിനി.കെ.പി, വത്സല കെ എന്നിവരും സി.ഡി.എസ് ചെയർപേഴ്സൺ ലീല. കെ. പി. എന്നിവർ സംസാരിച്ചു.. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം. അനിൽ കുമാർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ അക്കൗണ്ടന്റ് രസ്ന നന്ദി പറഞ്ഞു
Post a Comment