o മാഹി സെൻ്റ് തെരേസ ദേവാലയത്തിൽ ഉരുളിച്ച നേർച്ച നടന്നു
Latest News


 

മാഹി സെൻ്റ് തെരേസ ദേവാലയത്തിൽ ഉരുളിച്ച നേർച്ച നടന്നു

 *മാഹി സെൻ്റ് തെരേസ ദേവാലയത്തിൽ  ഉരുളിച്ച നേർച്ച നടന്നു* 



മാഹി ∙ സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാളിന്റെ ഭാഗമായി ആത്മീയ വിശുദ്ധിയുടെ അടയാളമായ ശയന പ്രദക്ഷണം ഭക്തി നിർഭരമായി.വിശുദ്ധ അമ്മത്ര്യേസ്യായുടെ അനുഗ്രഹം തേടി വൃതാനുഷ്ടാനത്തോടെ തീർഥാടകരായി എത്തിയ ആയിരങ്ങൾ സെന്റ് തെരേസ ദേവാലയത്തിനു മുന്നിലെ മെയിൻ റോഡിൽ ആണ് ശയനപ്രദക്ഷിണം നടത്തിയത്.

പുലർച്ചെ 2 മണിയോടെ ആരംഭിച്ച ചടങ്ങുകൾ രാവിലെ 7നു സമാപിച്ചു. അമ്മയോടുള്ള പ്രാർഥനയുടെ ഭാഗമായി വിവിധ മതസ്ഥരായ വിശ്വാസികൾ നടത്തിയ ശയന പ്രദക്ഷിണം ദേവാലയ പരിസരത്തെ പുലർകാലം മുതൽ ഭക്തി സാന്ദ്രമാക്കി. വൊളന്റിയർമാരായ ' സ്ത്രീകളും പുരുഷന്മാരും ഉറക്കമില്ലാതെ ശയന പ്രദക്ഷിണത്തിനു എത്തിയ വിശ്വാസികൾക്ക് സഹായവുമായി സജീവമായി. സെമിത്തേരി റോഡ് മുതൽ പള്ളിയുടെ പ്രധാന കവാടംവരെ കർശനമായ വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിശ്വാസികൾ പ്രയാസം ഇല്ലാതെ ശയന പ്രദക്ഷിണം നിർവഹിക്കാൻ സാധിച്ചു.

Post a Comment

Previous Post Next Post