o ആവില മാതവിന് പുഷ്പരഥത്തിൽ നഗര പ്രദക്ഷിണം
Latest News


 

ആവില മാതവിന് പുഷ്പരഥത്തിൽ നഗര പ്രദക്ഷിണം

 * *ആവില മാതവിന്  പുഷ്പരഥത്തിൽ  നഗര പ്രദക്ഷിണം*



ഇടയ്ക്കിടെ ചിന്നി ചിന്നി ചെയ്ത മഴയിലും വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ട് ദീപാലങ്കരമായ വാഹനത്തിൽ നടന്ന നഗര പ്രദക്ഷിണം കാണാനും കൈകൂപ്പി വണങ്ങാനും ആയിരങ്ങളെത്തി.


 പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മാഹി ശ്രീകൃഷ്ണ ക്ഷേത്രം, വേണുഗോപാല ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് രഥഘോഷയാത്രയ്ക്ക് സ്വീകരണം നല്കി 


 ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ  തിരുനാൾ ജാഗരം ആഘോഷമായി ആചരിച്ചു.


 മാഹി സെന്റ് തെരേസ ബസലിക്ക തീർഥാടന ദേവാലയത്തിന്റെ തിരുനാൾ ജാഗരമായ തിങ്കളാഴ്ച അനേകായിരം വിശ്വാസികളാണ് മാഹി ബസലിക്കയിൽ എത്തി ചേർന്നത്. തിരുനാൾ ജാഗര ദിനത്തിൽ  വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിനെ  ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ വെച്ച് കോഴിക്കോട് രൂപത  വികാരി ജനറൽ  മോൺ. ഡോ.ജെൻസൻ പുത്തൻവീട്ടിൽ  ഹാരാർപ്പണം നൽകി സ്വീകരിച്ചു.  പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളും കൊമ്പിരി അംഗങ്ങളും ഇടവകാംഗങ്ങളും സന്നിദ്ധരായിരുന്നു. ജപമാലയും അതിനുശേഷം ഡോ.ആന്റണി വാലുങ്കൽ പിതാവിന്റെ  കാർമികത്വത്തിൽ ആഘോഷ ദിവ്യബലി അർപ്പിച്ചു. സഹകാർമികരായി കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ഡോ.ജെൻസൻ  പുത്തൻവീട്ടിൽ, ഫെറോന വികാരി ഡോ.ജെറോം ചിങ്ങംതറ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. എ.ജെ പോൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേനയും വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ട് ദീപാലങ്കരമായ വാഹനത്തിൽ നഗര പ്രദക്ഷിണം ഉണ്ടായി. പള്ളിയിൽനിന്ന് പുറപ്പെട്ട പ്രദക്ഷിണം പഴയ പോസ്റ്റ് ഓഫീസ്, ടാഗോർ പാർക്ക്, ആശുപത്രി കവല വഴി പൂഴിത്തല, ശ്രീകൃഷ്ണ ക്ഷേത്രം, മാഹി ആശുപത്രി, ലാഫാർമാ റോഡ്, ആന വാതുക്കൽ അമ്പലം, സെമിത്തേരി റോഡ്, വഴി പ്രദക്ഷിണം പള്ളിയിൽ പുലർച്ചെ ഒന്നോടെ എത്തിച്ചേർന്നു, തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഉണ്ടായി.  തിരുന്നാളിന്റെ മുഖ്യ ദിനമായ ചൊവ്വാഴ്ച പുലർച്ചെ ഒന്ന് മുതൽ രാവിലെ ഏഴ് വരെ ശയന പ്രദക്ഷിണം നടന്നു.  രാവിലെ 10 ന് കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിനെ  റെയിൽവെ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ വച്ച് സ്വീകരണം നൽകും. തുടർന്ന് 10.30 ന് കോഴിക്കോട് രൂപത മെത്രാൻ്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി,  നൊവേനയും മയ്യഴിയമ്മയുടെ അത്ഭുത തിരസ്രൂപം വഹിച്ചുകൊണ്ടുള്ള  പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടാകും. സ്നേഹ സംഗമം വൈകിട്ട് അഞ്ചിന്  മാഹി എംഎൽഎ രമേശ് പറമ്പത്ത് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യും. പൗര പ്രമുഖരും മാഹി അഡ്മിനിസ്ട്രേഷനിലെ വിവിധ വകുപ്പ് മേധാവികളും മറ്റ് വിശിഷ്ട അതിഥികളും സംബന്ധിക്കും.

Post a Comment

Previous Post Next Post