*മാഹിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി*
മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാൾ അടുത്തത്തോടെ ടൗണിലെ കടകൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കി മാഹി പോലീസ്
ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ മാഹി കെ.ടി.സി പമ്പ് ജംഗ്ഷനിലെ സ്റ്റേഷനറി കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
13 ബണ്ടിൽ ഹൻസ് , ഒമ്പത് ബണ്ടിൽ കൂൾലിപ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായി മുക്കാളി തട്ടോളിക്കരയിലെ പരവൻ്റെമീത്ത ഹൗസിൽ രാഘവനെ (70) മാഹി പോലീസ് അറസ്റ്റ് ചെയ്തു.
മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയ്ക്ക് സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം നേതൃത്വം നല്കി
മാഹി പോലിസ് സബ്ബ് ഇൻസ്പെക്ടർമാരായ കെ.സി.അജയകുമാർ, കിഷോർ, സുനിൽ പ്രശാന്ത്, എ എസ് ഐ ശ്രീജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്
Post a Comment