*തിരുനാൾ ഒരുക്കങ്ങൾക്കായി കിണ്ണം മുട്ടി*
*ഇനി മയ്യേക്കാരുടെ ആഘോഷ നാളുകൾ*
*ഗോപുരമണിയൊച്ചയ്ക്ക് കാതോർത്ത് മാഹി ജനത*
നാനാജാതി മതസ്ഥരും ഒരു പോലെ ഒഴുകിയെത്തുന്ന മാഹിക്കാരുടെ ആഘോഷരാവുകൾക്ക് ചന്തമേകാൻ തെരുവ് കച്ചവട (ചന്ത )ക്കാർക്കായി മുൻസിപ്പാലിറ്റിയുടെ ചന്ത ലേലം നടന്നു.
കിണ്ണം മുട്ടി ലേലം ഉറപ്പിക്കുന്ന കാഴ്ച്ച പതിവ് പോലെ നടന്നു
ഒക്ടോബർ 5ന് 11.30 ന് ഉത്സവ കൊടി ഉയരുന്നതോടെ മാഹി നാട് ഉത്സവ ലഹരിയിലേക്കമരും
12 മണിയോടെ പള്ളി ഗോപുരമണിയൊച്ചയുടെ അകമ്പടിയോടെ രഹസ്യ അറയിൽ നിന്നും മാതാവിൻ്റെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളുന്നതോടെ തിരുനാൾ ആരംഭമറിയിക്കാൻ മുൻസിപ്പാലിറ്റി സൈറൺ മുഴങ്ങും
ജമന്തി - മുല്ല മാലകളും മെഴുകുതിരിയുമേന്തി മാതാവിനെ ഒരു നോക്ക് കാണുവാൻ ഭക്തർ ഒഴുകിയെത്തുമ്പോൾ മയ്യഴി ദേശം ഉത്സവലഹരിയിലേക്കിറങ്ങും
14 ന് രാത്രി വന്ദനം അമ്മത്രേസ്യാ എന്ന വരികളുടെ അകമ്പടിയോടെ മയ്യഴി മക്കളെ കാണുവാൻ ആവിലാമ്മ തെരുവീഥികളിലേക്കിറങ്ങും
ജാതി മത വേലികൾ കടന്ന് പാറക്കൽ കുറുമ്പ ദേവിയുടെയും , കൊച്ചു ഗുരുവായൂരിലെ കണ്ണൻ്റെയും, ആനവാതുക്കലെ വേണുഗോപാലൻ്റെയും സ്വീകരണവുമേറ്റുവാങ്ങി പള്ളിയിൽ തിരിച്ചെത്തുന്ന മാതാവിനെ വഴി നീളെ ഹാരമണിയിച്ച് മാഹി ജനത തെരുവീഥികളെ ഭക്തി സാന്ദ്രമാക്കും
ശേഷം പുലർച്ചെ നടക്കുന്ന ഉരുളിച്ച നേർച്ചയിലും ഉദ്ദിഷ്ട കാര്യത്തിനായി നാനാജാതി മതസ്ഥരും പങ്കെടുക്കും
22 ന് പകൽ കൊടി താഴ്ത്തുമ്പോൾ പീപ്പികളുടെ ശബ്ദവും, ബലൂണുകളുടെ നിറവും മങ്ങുമ്പോൾ
അടുത്ത വർഷത്തെ കൂടിക്കാഴ്ച്ചയ്ക്കായി മാതാവും, ഭക്തരും കാത്തിരിക്കും
Post a Comment