*പള്ളൂരിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി*
ചൊവ്വാഴ്ച്ച പള്ളൂരിൽ മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ
ചൊക്ലി- പാറാൽ മെയിൻ റോഡിൽ പള്ളൂർ ഗ്രാമത്തിയിലെ
പി.കെ. പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇരുചക്രവാഹനത്തിൽ വില്പനയ്ക്കായി വെച്ച നിരോധിത പുകയില ഉത്പന്നങ്ങളായ ഹൻസ്, കൂൾലിപ് എന്നിവയുമായി
കരിയാട് ശിവംപറമ്പത്ത് സുനിൽ കുമാറി(49)നെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു.
വില്പന നടത്താൻ ഉപയോഗിച്ച
TN-66-M-2815,
ഹോണ്ട ആക്ടിവയും , മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു
സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ
പോലിസ് സബ്ബ് ഇൻസ്പെക്ടർമാരായ
റെനിൽകുമാർ ,ഹരിദാസ്, കിഷോർ , എ എസ് ഐ ശ്രീജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്
Post a Comment