o രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി 3ന്‌
Latest News


 

രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി 3ന്‌

 രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി 3ന്‌



പള്ളൂർ :കവിയും നാടക പ്രവർത്തകനുമായിരുന്ന രഘൂവരൻ പള്ളൂരിന്റെ സ്‌മരണക്കുള്ള പ്രശ്‌നോത്തരി നവംബർ 3ന്‌ കോയ്യോട്ടുതെരു ഗണപതിവിലാസം ജെബി സ്‌കൂളിൽ. തലശേരി സൗത്ത്‌, ചൊക്ലി, മാഹി സബ്‌ജില്ലകളിലെ എൽപി, യുപി വിഭാഗം വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും വിജയികൾക്ക്‌ 2500, 2000, 1500 രൂപ വീതം ക്യാഷ്‌പ്രൈസ്‌ നൽകും. രജിസ്‌ട്രേഷൻ ഞായർ രാവിലെ 9.30ന്‌ തുടങ്ങും. 10ന്‌ വി കെ സുരേഷ്‌ബാബു മത്സരം ഉദ്‌ഘാടനം ചെയ്യും. വിശദവിവരങ്ങൾ 9400439642, 9947333891 നമ്പറിൽ അറിയാം.

Post a Comment

Previous Post Next Post