o PRTC മാഹിയിലെ യാത്രക്കാരോട് കാണിച്ച അനാസ്ഥക്കെതിരെ CPM പ്രതിഷേധിച്ചു*
Latest News


 

PRTC മാഹിയിലെ യാത്രക്കാരോട് കാണിച്ച അനാസ്ഥക്കെതിരെ CPM പ്രതിഷേധിച്ചു*

 *PRTC  മാഹിയിലെ യാത്രക്കാരോട് കാണിച്ച അനാസ്ഥക്കെതിരെ CPM പ്രതിഷേധിച്ചു* 



ഇന്നലെ മാഹിയിൽ നിന്ന് പുതുശ്ശേരിയിലേക്ക് പോയ പിആർടിസി ബസിലെ ദുരിതയാത്രയിലും, യാത്രക്കാരോട് കണ്ടക്ടറുടെ അപമര്യാദയിലും സി പി  എം പ്രതിഷേധിച്ചു



 650 കിലോമീറ്റർ വരുന്ന പുതുച്ചേരിയിലേക്ക് മാഹിയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ബസ് സീറ്റ്  നിറയെ യാത്രക്കാരുണ്ടായിരുന്നു


 എന്നാൽ അതിനുശേഷവും കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും ആളുകളെ കയറ്റിയതിനാൽ

 നിലവിൽ ഇതിനകത്ത് ഉണ്ടായിരുന്ന യാത്രക്കാർക്ക് സ്വസ്ഥമായി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പിന്നീട് ഉണ്ടായത് . 

ഇത് ചോദ്യം ചെയ്ത യാത്രക്കാരോട് മോശമായ സമീപനമായിരുന്നു പിആർടിസിയുടെ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.  ഇതിനെതിരെ CPIM പള്ളൂർ ലോക്കൽ കമ്മിറ്റി   ശക്തമായി പ്രതിഷേധം അറിയിച്ചു

 ഇതിന് കാരണക്കാരായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


 ഇത്തരം അനുഭവങ്ങൾ ഇനി ഇല്ലാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും CPIM ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post