o *ദുരിത യാത്ര സമ്മാനിച്ച് പി ആർ ടി സി*
Latest News


 

*ദുരിത യാത്ര സമ്മാനിച്ച് പി ആർ ടി സി*

 


*ദുരിത യാത്ര സമ്മാനിച്ച് പി ആർ ടി സി* '



ഇന്നലെ മാഹിയിൽ നിന്നും പുതുച്ചേരിയിലേക്ക് പുറപ്പെട്ട പി ആർ ടി സി യിലെ ദുരിതയാത്രയിൽ പരാതിയുമായി യാത്രക്കാർ


മാഹിയിൽ നിന്നും നാല് മണിയോടെ പുറപ്പെട്ട ബസിൽ യാത്രമധ്യേ പലയിടത്തു നിന്നായി യാത്രക്കാരെ കയറ്റി റിസർവ് ചെയ്തവർക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയും , ചോദ്യം ചെയ്ത യാത്രക്കാരോട് കണ്ടക്ടർ അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി.


തുടർന്ന് യാത്രക്കാരിലൊരാൾ സംഭവം വീഡിയോ എടുക്കുകയും  ഗവർണർക്ക് പരാതി മെയിൽ അയക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പുതുച്ചേരി യാത്രയ്ക്കായി ആശ്രയിക്കുന്ന പി ആർ ടി സി ബസിലെ യാത്രാദുരിതത്തിന് പരിഹാര കാണണമെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

എന്നാൽ അതിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കാറില്ല.

വഴിയിൽ റിസർവ് ചെയ്യാത്തവരെ കയറ്റുന്നത് മൂലം

യാത്രക്കാരുടെ ലഗേജുകൾ സുരക്ഷിതമല്ല എന്ന പരാതിയുമുണ്ട്


നിലവിലുള്ള ഗവർണർ മലയാളിയായതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് മാഹിക്കാർ

Post a Comment

Previous Post Next Post