o ഓണത്തിന് മയ്യഴിക്കാരുടെ പൂക്കളത്തിന് നിറചാർത്തേകാൻ പൂകൃഷിയൊരുക്കി കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റി
Latest News


 

ഓണത്തിന് മയ്യഴിക്കാരുടെ പൂക്കളത്തിന് നിറചാർത്തേകാൻ പൂകൃഷിയൊരുക്കി കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റി

 *ഓണത്തിന് മയ്യഴിക്കാരുടെ പൂക്കളത്തിന് നിറചാർത്തേകാൻ പൂകൃഷിയൊരുക്കി  കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റി* 



മാഹി:  മാഹിക്കാരുടെ വീടുകളിലെ  ഓണപ്പൂക്കളത്തിന്  ഇത്തവണ നാടിൻ്റെ സ്വന്തം പൂക്കളും തയ്യാർ.

 പൂക്കളത്തിന് ദൃശ്യഭംഗിയേറാൻ   മല്ലികയും, ജമന്തിയും,ചെണ്ടുമല്ലിയുമെല്ലാം  മുണ്ടോക്കിലെ ഓടത്തിനകത്ത് പൂത്തുലഞ്ഞു.



  കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയാണ് ഇട്ടാവട്ടമായ മാഹിയിൽ  ഒരു തുണ്ട് ഭൂമിയിൽ പോലും വസന്തം പൂത്തുലയുമെന്ന് തെളിയിച്ചത് . പ്രവാസിയായ ജിനോസ് ബഷീർ കൃഷിക്കായി വിട്ടു നല്കിയ ഒരേക്കറിൽ   രണ്ട് മാസം മുമ്പാണ് വിത്തിട്ടത് 

സി.ടി വിജീഷ്, കെ.പി നൗഷാദ്, മനോഷ്കുമാർ, കെ. രജിൽ എന്നിവരുടെ ആശയമാണ്  പൂത്തുലഞ്ഞത്

 . കൃഷി വകുപ്പ് ജോയിന്റ്റ് ഡയറക്‌ടറായി വിരമിച്ച കെ.പി ജയരാജൻ്റെ നിർദേശങ്ങളും കൃഷിക്ക് സഹായമായി

കഴിഞ്ഞ ഓണക്കാലത്ത് പുത്തലം ക്ഷേത്രത്തിന് സമീപത്തെ 17 സെന്റിലെ പൂകൃഷി വിജയിച്ചതോടെയാണ് പ്രവർത്തകർക്ക് ആവേശമായത്. .

Post a Comment

Previous Post Next Post