വിദ്യാർത്ഥികളെ അനുമോദിക്കുകയും ക്ലോക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഈസ്റ്റ് പള്ളൂർ ചൊക്ലി
മർക്കസ് ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളും മറ്റു ഡിപ്പാർട്ട്മെന്റുകളും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് കോമ്പറ്റീഷനുകളിലെ വിജയികൾക്കുള്ള അവാർഡുകളും വിദ്യാർത്ഥികളുടെ പഠന നിലവാരവും വിവിധ കഴിവുകളും പരിഗണിച്ചുകൊണ്ട് നടപ്പിൽ വരുത്തിയ സ്റ്റാർ ഓഫ് ദ വീക്ക് അവാർഡുകളും വിതരണം ചെയ്തു. ലുലു ഗ്രൂപ്പ് തലശ്ശേരി സ്പോൺസർ ചെയ്ത ക്ലാസ് റൂമുകളിലേക്കുള്ള ക്ലോക്കുകൾ അധികാരികൾക്ക് കൈമാറി.
ലുലു ഗോൾഡ് തലശ്ശേരി മാനേജർ സിദ്ദീഖ് മാഹി, ലുലു സാരീസ് മാനേജർ മിസ്റ്റർ അക്ബർ, സ്കൂൾ പ്രിൻസിപ്പൽ ഷരീഫ് കെ. മൂഴിയോട്ട്, മാനേജർ ഹൈദരലി നൂറാനി, ഹെഡ് മിസ്ട്രസ് സംഗീത കെ.ടി , സി.ടി മുഹമ്മദ് സഖാഫി എന്നിവർ സംസാരിച്ചു.
ക്വിസ് മത്സരങ്ങളിലെയും മറ്റു മത്സരങ്ങളിലയും പ്രാതിനിധ്യങ്ങളിലും പാഠ്യപാഠ്യേതര വിഷയങ്ങളിൽ നേടിയെടുക്കേണ്ട പാടവങ്ങളിലും വിജയങ്ങളിലും എല്ലാം സമയനിഷ്ഠ വളരെ പ്രധാന ഘടകമായതിനാൽ വ്യക്തിജീവിതത്തിൽ വിജയം കൈവരിക്കാൻ കൃത്യതയോടു കൂടെയുള്ള ചുവടുവെപ്പുകൾ ആവശ്യമാണെന്ന് പ്രാസംഗികർ ഓർമ്മപ്പെടുത്തി.
വിജയികൾക്കുള്ള സമ്മാനങ്ങളും ക്ലാസ് റൂമുകളിലേക്കുള്ള ക്ലോക്കുകളും അസംബ്ലിയിൽ വിതരണം ചെയ്തു.

Post a Comment