o മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിനവാർഷികം ആഘോഷിച്ചു
Latest News


 

മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിനവാർഷികം ആഘോഷിച്ചു

 മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിനവാർഷികം ആഘോഷിച്ചു



മാഹി: മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്ററുടെ 121ാം ജന്മ വാർഷികദിനം മാഹിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്റ്റാച്ച്യു ജംഗ്ഷനിലെ പ്രതിമയിൽ ഐ.കെ.കുമാരൻ മാസ്റ്റർ സൊസൈറ്റിയുടെയും മയ്യഴി ഭരണകൂടത്തിൻ്റെയു നേതൃത്വത്തിൽ പുഷ്പമാല്യം ചാർത്തി അനുസ്മരിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, ഐ.അരവിന്ദൻ, കീഴന്തൂർ പത്മനാഭൻ, പി.പി. വിനോദൻ, സത്യൻ കേളോത്ത്, കെ.മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.


ഐ.കെയുടെ കുടുംബത്തോടൊപ്പം

സ്വവസതിയിലെ

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. രമേശ് പറമ്പത്ത് എം.എൽ.എ, ഐ.കെയുടെ പത്നി സുനന്ദ എന്നിവർ ചേർന്ന് കേക്ക് മുറിച്ചും മധുരം നൽകിയും ആഘോഷിച്ചു.


ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക കേന്ദ്രത്തിൽ നടന്ന അനുസ്മരണ യോഗം കിഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്,ടി.എം.സുധാകരൻ, എം.ശ്രീജയൻ, എം.എ.കൃഷണൻ, പി.കെ.ശ്രീധരൻ മാസ്റ്റർ ഉത്തമൻ തിട്ടയിൽ, കെ.വി. ഹരീന്ദ്രൻ, കെ.എം.പവിത്രൻ സംസാരിച്ചു.

Post a Comment

Previous Post Next Post