മാവേലിയെക്കുറിച്ച് ചിത്രീകരണമൊരുക്കി ഓണാഘോഷം
പള്ളൂർ: ഈസ്റ്റ് പള്ളൂർ അവറോത്ത് മിഡിൽ സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. പൂക്കളമൊരുക്കിയും ഓണക്കളികളിൽ പങ്കെടുത്തും ആഘോഷം കേമമാക്കി. മാവേലിയുടെ ഐതിഹ്യത്തെത്തി സ്ഥാനമാക്കി ചിത്രീകരണം അവതരിപ്പിച്ചു. ഓണസദ്യയുമുണ്ടായി. അധ്യാപകരായ ടി. സജിത, നിഖിത ഫെർണാണ്ടസ്, ഷിജിന രഞ്ജിത്ത്, ടി.എം.സജീവൻ, കെ.സുജയ എന്നിവർ നേതൃത്വം നൽകി.
Post a Comment