o കുഞ്ഞന്‍ മത്തി പിടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി*
Latest News


 

കുഞ്ഞന്‍ മത്തി പിടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി*

 *ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് ; 20 ദിവസത്തേക്ക് കുഞ്ഞന്‍ മത്തി പിടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി*



 ചോമ്പാല: ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് കുഞ്ഞന്‍ മത്തി പിടിക്കുന്നതിന് നിയന്ത്രണം. അടുത്ത 20 ദിവസത്തേക്ക് കുഞ്ഞന്‍മത്തി പോലുള്ള ചെറുമത്സ്യങ്ങളെ പിടിക്കാന്‍ പാടില്ല. ചൊവ്വാഴ്ച ഹാര്‍ബറില്‍ ഫിഷറീസ് ഓഫീസര്‍ ശ്യാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 


കുഞ്ഞന്‍ മത്തി വ്യാപകമായി പിടിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ചോമ്പാല കേന്ദ്രീകരിച്ച് വന്‍തോതില്‍ കുഞ്ഞന്‍മത്തി പിടിച്ച് ഫിഷ് മില്ലുകളിലേക്ക് കയറ്റി അയക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിര്‍ദിഷ്ട വലുപ്പത്തില്‍ കുറഞ്ഞ ചെറുമത്സ്യങ്ങള്‍ ഇടകലര്‍ന്ന് വരുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. നിയന്ത്രണത്തിന് ചെറുമത്സ്യങ്ങളെ തനിയെ പിടിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.


വടകര കോസ്റ്റല്‍ എസ് ത അബ്ദുൾ സലാം, ഹാർബർ എഞ്ചിനീയറിങ് AE വിനയൻ കെ ജി എസ് ,  പരമ്പരാഗത മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ദല്ലാള്‍, ബോട്ട് ഉടമകള്‍, ചുമട്ട് തൊഴിലാളികള്‍, ഹാര്‍ബര്‍ എന്‍ജിനിയര്‍,തുടങ്ങിയവരുടെ പ്രതിനിധികളും തീരദേശ പോലീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post