*പ്ളാസ്റ്റിക്ക് ഡബ്ബയിൽ തല കുരുങ്ങിയ നായയ്ക്ക് രക്ഷകരായി പോലീസുകാർ*
മാഹി: ഏകദേശം ഒരാഴ്ച്ചയോളമായി പള്ളൂർ നാല് തറ വി എൻ പി സ്ക്കൂൾ പരിസരത്ത് പ്ലാസ്റ്റിക് ഡബ്ബയിൽ തല കുരുങ്ങി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായയ്ക്ക് പോലീസുകാർ രക്ഷകരായി
പള്ളൂർ പോലീസിലെ റൈറ്ററായ ഹെഡ് കോൺസ്റ്റബിൾ രാജേഷ് കുമാറും ,കോൺസ്റ്റബിൾ ജിജേഷ് ചെറുകല്ലായിയും
ചേർന്നാണ് നായയ്ക്ക് രക്ഷകരായത്
ഡബ്ബയിൽ തല കുരുങ്ങി ഭക്ഷണം കഴിക്കാൻ പറ്റാതെ അവശനിലയിലായ നായ സങ്കടക്കാഴ്ച്ചയായിരുന്നു
രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ നായ അക്രമിക്കുമെന്ന ഭയമുള്ളതിനാൽ ആരും രക്ഷപ്പെടുത്താൻ മിനക്കെട്ടില്ല
ഈയൊരു സാഹചര്യത്തിലാണ് പോലീസുകാർ നായയുടെ തലയിൽ നിന്നും ഡബ്ബയൂരി രക്ഷകരായത്

Post a Comment