o മദ്യക്കടത്തിന് തടയിടാൻ രാഗിയെത്തി
Latest News


 

മദ്യക്കടത്തിന് തടയിടാൻ രാഗിയെത്തി

 


 *മദ്യക്കടത്തിന് തടയിടാൻ ശ്വാന സേനയിലെ റാണി രാഗി യെത്തി* 



അഴിയൂർ : ഓണം സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി വടകര അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍  വടകര റൂറല്‍ എസ്പി യുടെ നേതൃത്വത്തിലുള്ള K9 ഡോഗ് സ്ക്വാഡും കോഴിക്കോട് എക്സൈസ് ഐ ബിയും അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി വാഹന പരിശോധന നടത്തി.


ആൽക്കഹോൾ മണത്തറിഞ്ഞ് സൂചന നല്കാൻ പരിശീലനം നേടിയ K9 ഡ്വാഗ് സ്കോഡിലെ രാഗിയാണ് പരിശോധന സംഘത്തിലെ താരം


ബാലുശേരിയിൽ നിന്നാണ് രാവിലെ അഴിയൂർ ചെക്പോസ്റ്റിൽ രാഗി എത്തിയത്


ഓണമായതിനാൽ മാഹിയിൽ നിന്നും വൻതോതിൽ മദ്യം കടത്തുവാനുള്ള സാധ്യത മുന്നിൽ കണ്ട് കൊണ്ട് ചെക്പോസ്റ്റിലും റെയിൽവേ സ്റ്റേഷനിലും രാഗി അടങ്ങിയ സംഘം പരിശോധന നടത്തുന്നുണ്ട്


പരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹൻദാസ് എം കെ നേതൃത്വം നല്‍കി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി പ്രമോദ് കുമാര്‍ ,കോഴിക്കോട് ഐ ബി  അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂൽ, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സി ജി സുരേഷ് ബാബു ,സീനിയർ എക്സൈസ് ഓഫീസർമാരായ ടി വി നൗഷീർ, പി ജെ മനോജ്, പി ലീനീഷ്, വുമൺ സിവിൽ ഓഫീസർ ഷൈനി പി എം ,ഡോഗ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ്  ഓഫീസർ ജിനു പീറ്റര്‍, സിവിൽ പോലീസ് ഓഫീസർ സുജീഷ് എന്നിവര്‍ പങ്കെടുത്തു...


Post a Comment

Previous Post Next Post