*ഓണം വിപണന മേളക്ക് തുടക്കമായി
അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് മോഡൽ കുടുംബശ്രീ സി ഡി എസ് ആഭിമുഖ്യത്തിൽ ഓണം വിപണനമേളക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പരിസരത്ത് ആരംഭിച്ച മേള അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാല സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്,അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ സുശീല പി കെ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓണം വിപണന മേളയിൽ വിവിധ കുടുംബശ്രീ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

Post a Comment