o ഓണം ആഘോഷിച്ചു.
Latest News


 

ഓണം ആഘോഷിച്ചു.

 ഓണം ആഘോഷിച്ചു.



മാഹി: പാറക്കൽ എൽ.പി. സ്കൂ‌ളിൽ ഓണാഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് പൂക്കളവും ഓണസദ്യയും ഒരുക്കി. പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ ഒഴിവാക്കിയാണ് ആഘോഷം നടത്തിയത്.


പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ് ഓണസന്ദേശം നൽകി. സമത്വസുന്ദരമായ ഒരു സാമൂഹ്യക്രമത്തെപ്പറ്റിയുള്ള മാനവസ്വപ്നമാണ് ഓണത്തിന്റെ ഐതീഹ്യത്തിന് പിറകിൽ എന്നും മലയാളികൾ ഉള്ളിടത്തോളം കാലം ഓണമെന്ന വസന്തോത്സവം തലമുറകളെ ഒന്നിപ്പിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.


അണിമാ പവിത്രൻ ഓണപ്പാട്ട് കളരിക്ക് നേതൃത്വം നൽകി.


SMC ചെയർ പേഴ്‌സൺ റീഷ രവീന്ദ്രൻ, പി ടി എ പ്രസിഡൻ്റ് ബൈജു പൂഴിയിൽ, വൈസ് പ്രസിഡണ്ട് പ്രജിഷ, ബിജോയ്കാരത്തായിൽ, അജയൻ, വിപിൻ,

സുദേഷ് തുടങ്ങിയവർ നേതൃത്വം നൽകി.


ജീഷ്മ എം.കെ. സ്വാഗതവും സ്കൂൾ


ലീഡർ മുഹമ്മദ് മിനാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post