ഓണക്കോടികളും ഓണക്കിറ്റുകളും നൽകി
ന്യൂമാഹി: സത്രീ ശാക്തീകരണവും ജീവകാരുണ്യ - സാംസ്കരിക പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് കുറിച്ചിയിൽ ഏടന്നൂരിൽ പുതുതായി പ്രവർത്തനം തുടങ്ങിയ സ്ത്രീ കൂട്ടായ്മ പുഞ്ചിരി വനിത വേദി ഓണക്കിറ്റുകൾ വിതരണം ചെയ്തു. മുതിർന്ന പൗരന്മാർക്ക് ഓണക്കോടികളും നൽകി.
മാഹിയിലെ പ്രമുഖ സഹകാരി പായറ്റ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജയമ്മ കിഴക്കയിൽ, വി. ബീന, കെ.വി.ദിവിത, കെ.വി.ദിൽന എന്നിവർ നേതൃത്വം നൽകി.
Post a Comment