o ആത്മഹത്യ ആൾക്കൂട്ട വിചാരണ കാരണമെന്ന് പരാതി
Latest News


 

ആത്മഹത്യ ആൾക്കൂട്ട വിചാരണ കാരണമെന്ന് പരാതി

 ആത്മഹത്യ ആൾക്കൂട്ട വിചാരണ കാരണമെന്ന് പരാതി.



അഴിയൂർ : യുവാവ് ആത്മഹത്യ ചെയ്ത സംഭവം ആൾക്കൂട്ട വിചാരണയും വളഞ്ഞിട്ടുള്ള മർദ്ദനവും കാരണമാണെന്ന് പരാതി. സംഭവത്തിൽ സി.പി.എം പ്രവർത്തകർ അഴിയൂർ കോറോത്ത് റോഡിലെ സുബിൻ, അഴിയൂരിലെ ഫാസിൽ, റൂബിസ് അരുൺ, കണ്ടാലറിയാവുന്ന മൂന്ന് പേർ അടക്കം ഏഴാളുടെ പേരിൽ പോലീസ് കേസെടുത്തു.

അഴിയൂർ മനയിൽ മുക്ക് സെഫിയാസിൽ എം. ഫാഷിർ (33) കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. അഴിയൂരിൽ ഫാഷിർ ജോലി ചെയ്യുന്ന ബേക്കറിക്ക് സമീപത്ത് നിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചതായി സഹോദരൻ ഫാഷിദ് ചോമ്പാൽ പോലീസിൽ പരാതി നൽകിയിരുന്നു.

സ്ഥലത്തെ സി.സി.ടി.വി അടക്കം ചോമ്പാൽ പോലീസ് പരിശോധിച്ച ശേഷമാണ് കേസെടുത്തത്.

Post a Comment

Previous Post Next Post