വയനാടിനെ ചേർത്തു പിടിക്കാൻ മാഹി സ്പോർട്സ് ക്ലബ്ബും
മാഹി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമാകാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാഹി സ്പോർട്സ് ക്ലബ്ബ് 50,000 രൂപ നൽകി. ഖാദി ബോർഡ് ചെയർമാൻ പി.ജയരാജന് ക്ലബ്ബ് ഭാരവാഹികൾ തുക കൈമാറി. അടിയേരി ജയരാജൻ, കെ.സി. നിഖിലേഷ്, ശ്രീകുമാർ ഭാനു, വിനയൻ പുത്തലത്ത്, സി.എച്ച്.സതീശൻ, പി.എ. പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment