o ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി
Latest News


 

ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി

 ഓപ്പൺ ജിംനേഷ്യം  പ്രവർത്തനം തുടങ്ങി



അഴിയൂർ : ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം  പ്രവർത്തനം തുടങ്ങി വടകര ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കെ കെ രമ എം എൽ എയുടെ  വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം  പ്രവർത്തന സജ്ജമായി. കെ. കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം രൂപ ചിലവിൽ ഇതിന് മേൽക്കൂരയും പണിയുമെന്ന് അവർ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.അനുഷ ആനന്ദസദനം, കവിത അനിൽ കുമാർ, ഫിറോസ് കാളാണ്ടി, പ്രദീപ് ചോമ്പാല, വി .കെ അനിൽകുമാർ. വി  പി  പ്രകാശൻ,  അജയ് മാളിയേക്കൽ ,പി ടി ഗിരീഷ്  എന്നിവർ സംസാരിച്ചു,

Post a Comment

Previous Post Next Post