*സാർവ്വജനിക ഗണേശോത്സവം അഴിയൂരിൽ നടന്നു*
അഴിയൂർ ശ്രീ ഗണേശ സേവാ സമിതിയുടെയും സദ്ഗമയ കൈനാട്ടിയുടെയും ആഭിമുഖ്യത്തിൽ സാർവ്വജനിക ഗണേശോത്സവ വിഗ്രഹ നിമഞ്ജന ഘോഷയാത്ര സംഘടിപ്പിച്ചു.
അഴിയൂർ ശ്രീവേണുഗോപാല ക്ഷേത്രത്തിൽ നിന്നും അനിശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടത്തിയ പൂജാവിധികൾക്ക് ശേഷം വൈകിട്ട് 6 മണിക്ക് ശേഷം ആരംഭിച്ച നിമഞ്ജന ഘോഷയാത്ര മെയിൻ റോഡ് വഴി മുക്കാളിയിൽ വെച്ച് മുട്ടുങ്ങൽ കോവിലകം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും പ്രണവ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച വിഗ്രഹ നിമഞ്ജന ഘോഷായാത്രയുമായി സംഗമിച്ച് മുക്കാളി പഴയ ഹൈവേ വഴി ആവിക്കര ക്ഷേത്രം റോഡ് വഴി ചോമ്പാല ഹാർബറിൽ നിമഞ്ജനം നടത്തി.
DJ അകമ്പടിയോടുകൂടി വൻ ജനപങ്കാളിത്വത്തോടു കൂടിയാണ് പരിപാടി സമാപിച്ചത്.വിജീഷ്.ഇ.സി, ശ്രീരാഗ്, അശ്വന്ത് പവിത്രൻ, അമൽ തയ്യിൽ, ബിബീഷ്, മിക്നേഷ്, രഞ്ജി ലാൽ, ശശി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment