**മിഷൻ ശക്തി ടീം ബിഇഡ് കോളേജ് വിദ്യാർത്ഥികൾക്ക് നിയമബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു**
മാഹി: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ മിഷൻ ശക്തി ടീമിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ബി.എഡ് കോളേജ് വിദ്യാർത്ഥികൾക്ക് നിയമ അവബോധ സദസ്സ് സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരെ ഉള്ള വർധിച്ചു വരുന്ന
ഗാർഹിക പീഡനo,സ്ത്രീധനവുമായി ബന്ധപെട്ട, സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ ലൈംഗിക പീഡനം തടയാനുള്ള (പോക്സോ) നിയമം, എന്നിവയെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാനായി, വിവിധ നിയമങ്ങൾ വിശദീകരിച്ചു.
അഡ്വക്കേറ്റ് ഇന്ദ്രപ്രസാദ് മുഖ്യാതിഥിയായ ചടങ്ങിൽ മിഷൻ ശക്തി അംഗങ്ങളായ ബൈനി പവിത്രൻ, ദൃശ്യ കെ എം എന്നിവർ സംസാരിച്ചു.

Post a Comment