അധ്യാപകരായി വിദ്യാർഥികളെത്തിയപ്പോൾ അച്ചടക്കത്തോടെ ക്ലാസിലിരുന്ന് അധ്യാപകർ .
ചൊക്ലി: അധ്യാപക ദിനത്തിൽ വിദ്യാർഥികൾ അധ്യാപകർക്ക് ക്ലാസെടുത്തത് വേറിട്ട അനുഭവമായി മാറി .മേക്കുന്ന് മതിയമ്പത്ത് എം എൽ പി സ്കൂളിലാണ് വിദ്യാർഥികളായ ടി. ഫാത്തിമ ,എൻ പി ഫാത്തിമ, ആയിഷ നസാൻ,രിസ ഫാത്തിമ, ഫാത്തിമ റിയാസ് ,ഹലീമ ഷസ് വ,സയാൻ ബിൻ നാസർ, ഫാത്തിമത്തുൽ അൽന അഷറഫ്, ഖദീജ റുമാൻ, ഫാത്തിമ ഹംസ, ആയിഷ സൈബ തുടങ്ങിയ വിദ്യാർഥികൾ അധ്യാപക ദിനത്തിൽ തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസെടുത്തത്.വിദ്യാർഥികൾ ക്ലാസെടുക്കുമ്പോൾ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് തങ്ങളടക്കമുള്ള സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർഥികളായി ക്ലാസ് റൂമിലിരുന്നത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി മാറി.

Post a Comment