ന്യൂമാഹിയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
ന്യൂമാഹി ഗ്രാമപഞ്ചായത്തും ന്യൂമാഹി ഹോമിയോ ഡിസ്പൻസറിയും ചേർന്ന്
മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.എസ്. ഷർമിള അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഹോമിയോപ്പതി ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ:അനുഷ, സ്ഥിരം സമിതി അധ്യക്ഷൻ മഗേഷ് മാണിക്കോത്ത്, പഞ്ചായത്ത് അംഗങ്ങളായ ടി.എച്ച്. അസ്‌ലം, ടി.എ. ഷർമിരാജ്, പഞ്ചായത്ത് സെക്രട്ടറി കെ.എ. ലസിത, കെ.കെ.സനത് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ടെന്നിസൺ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി നാഷണൽ ആയുഷ് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: കെ.രജിഷ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഗവ. ഹോമിയോ ഡിസ്‌പെൻസറി തലശ്ശേരി യോഗ ഇൻസ്‌ട്രാക്ടർ ഡോ. വികാസ് ശിവദാസൻ യോഗ പരിശീലനം നൽകി. മൊകേരി ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.പി.പി. ഹന, ന്യൂമാഹി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഇ.വി.അനുഷ എന്നിവരുടെനേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.
Post a Comment