o മൂലക്കടവ് സ്കൂളിൽ കുഞ്ഞോണം ആഘോഷിച്ചു
Latest News


 

മൂലക്കടവ് സ്കൂളിൽ കുഞ്ഞോണം ആഘോഷിച്ചു

 മൂലക്കടവ് സ്കൂളിൽ കുഞ്ഞോണം ആഘോഷിച്ചു




മൂലക്കടവ്: മൂലക്കടവ് ഗവ. എൽ.പി.സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി കുട്ട്യോണം ഓണാഘോഷ പരിപാടി നടത്തി. ഓണപ്പൂക്കളവും ഓണക്കളികളും ഓണസദ്യയുമുണ്ടായി

സിനിമ പിന്നണി ഗായകൻ എം. മുസ്തഫ ഓണപ്പാട്ടുകൾ ആലപിച്ചു. വിദ്യാലയാങ്കണത്തിലെ പൂന്തോട്ടത്തിൽ ഒരുക്കിയ പൂവൂഞ്ഞാലിൽ കുട്ടികൾ ആടിത്തിമർത്തു.

പി.ടി.എ.പ്രസിഡൻ്റ് നബീസ

 ഹനീഫ് ഉദ്ഘാടനം ചെയ്തു. റിട്ട. എച്ച്.എം. മുഖ്യാതിഥിയായി. പ്രഥമാധ്യാപിക എം.വിദ്യ അധ്യക്ഷത വഹിച്ചു. കെ.രൂപശ്രീ, എം.രന്യ, കെ.എം. പ്രീത,

ജിൽറ്റിമോൾ  ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. പി.കെ.സുജേഷ്, രജീഷ്,

അഫീല, സർഷ, വൈഷ്ണ രജീഷ്, അംബിക, റംഷി എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post