പള്ളൂർ ശ്രീനാരായണ സ്ക്കൂളിൽ ഓണാഘോഷം
പള്ളൂർ : നാലുതറ ശ്രീനാരായണ ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി.
പൂക്കളമത്സരവും വിവിധ വിനോദ - കായിക മത്സരവും ഓണപ്പൂക്കളവും ഓണസദ്യയുമുണ്ടായി. നാലാം ക്ലാസിലെ ഋഷിവേദ് കൃഷ്ണയുടെ മാവേലി വേഷം ശ്രദ്ധേയമായി.
ശ്രീനാരായണ വിദ്യാഭ്യാസ സാംസ്‌കാരിക വേദി പ്രസിഡന്റ് പി.വി. കുമാർ ഉദ്ഘാടനം ചെയ്തു. കെ. തിലകൻ അധ്യക്ഷത വഹിച്ചു. എ.ദിനേശൻ,
പി.ടി.എ പ്രസിഡന്റ് സജിത്ത് കുമാർ അധ്യാപിക സുഷമ എന്നിവർ പ്രസംഗിച്ചു.
Post a Comment