o മാഹി പി.കെ.രാമൻ മെമ്മോറിയൽ സ്ക്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
Latest News


 

മാഹി പി.കെ.രാമൻ മെമ്മോറിയൽ സ്ക്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

  മാഹി പി.കെ.രാമൻ മെമ്മോറിയൽ സ്ക്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു



മാഹി പി.കെ രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ ഓണാഘോഷം നടത്തി. പൂക്കളം, വടം വലി മത്സരം വിവിധ കലാപരിപാടികളും ഉണ്ടായി. ഘോഷയാത്രയുടെ അകമ്പടിയോടെ മാവേലിയെ സ്വീകരിച്ചു. തനയ് റിജേഷിന്റെ മാവേലി വേഷം കുട്ടികൾക്ക് ആവേശമായി.

എസ്.കെ.ബി.എസ് പ്രസിഡണ്ട്  പി.പി. വിനോദൻ , എഡ്യുകേഷൻ ചെയർമാൻ  പി.സി. ദിവാനന്ദ്, മാനേജർ  അജിത് കുമാർ ഹെഡ് മിസ്ട്രസ്  സി.പി. ഭാനുമതി കമ്മിറ്റി അംഗങ്ങളും ആഘോഷ വേളയിൽ സന്നിഹിതരായി. പി.ടി.എ പ്രസിഡണ്ട്  സുജ , വൈസ് പ്രസിഡണ്ട് വിനോദ് എന്നിവർ ആശംസ അറിയിച്ചു. സെക്രട്ടറി  നിമ്മി ടിച്ചർ നന്ദി പറഞ്ഞു. കുട്ടികൾക്ക് വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു. പി.ടി.എ എക്സി കൂട്ടിവ് അംഗങ്ങളും ഈ വേളയിൽ സജീവ സാന്നിധ്യമായിരുന്നു. അധ്യാപകരായ സുഗേഷ്, വിജിത്, 

ആശ്രിത് കേളോത്ത്, ഷാഹിന, അശ്വതി, സുജിത ,ബിന്ദു ,ശരണ്യ, രമ്യ , അക്ഷയ, ഭാഗ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post