*അഴിയൂർ ഹൈസ്കൂൾ ബസ് സ്റ്റോപ്പ് പരിസരം ശുചീകരിച്ച് SDPI പ്രവർത്തകർ*
അഴിയൂർ: കെ. കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന അഴിയൂർ ഹൈസ്കൂൾ ബസ് സ്റ്റോപ്പ് പരിസരം ഉദ്ഘാടനത്തിന് മുന്നോടിയായി SDPI സ്കൂൾ & ബാബരി ബ്രാഞ്ച് പ്രവർത്തകർ ശുചീകരിച്ചു. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.
പൊതുസ്ഥലങ്ങളുടെ ശുചിത്വവും പരിപാലനവും ഉറപ്പാക്കുന്നതിൽ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്താണ് പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായത്.
SDPI സ്കൂൾ & ബാബരി ബ്രാഞ്ച് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഷാക്കിർ ആർ എം, സനൂജ് ബാബരി, നബീൽ കെ പി, ഷംസീർ നെല്ലോളി, എന്നിവർ പങ്കെടുത്തു.

Post a Comment