o ഹിരോഷിമ -നാഗസാക്കി ദിനാചരണം
Latest News


 

ഹിരോഷിമ -നാഗസാക്കി ദിനാചരണം

 

*ഹിരോഷിമ -നാഗസാക്കി ദിനാചരണം*



മാഹി:ഹിരോഷിമ - നാഗസാക്കി ദിനാചരണം ഉസ്മാൻ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പി.എം വിദ്യാസാഗർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.  സ്കൂൾ ചിത്രകല അധ്യാപകൻ കെ.കെ സനൽ ചിത്രപരിചയം  നടത്തി.



   സ്കൂൾ പിടിഎ പ്രസിഡണ്ട് സന്ദീപ് കെ വി ആശംസ അറിയിച്ചു.
സുജിത രയരോത്ത് സ്വാഗതവും,
   സുമ  നന്ദിയും പറഞ്ഞു ചടങ്ങിന് ശേഷം ലോവർ പ്രൈമറി വിദ്യാർത്ഥികൾ യുദ്ധക്കെടുതിയുടെ ഭീകരതയും സമാധാനം പുനസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെയും പറ്റി സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ  യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി നടത്തിയ റാലി ശ്രദ്ധേയമായി, പ്രൈമറി അധ്യാപകരായ കെ.ജി ഷീജ , നിഷിത കുമാരി, അമയ രാജൻ, നിഷ്ന പ്രദീപ് എന്നിവർ നേതൃത്വം നൽകി. സമാധാന റാലി സ്കൂളിൽനിന്ന് ചാലക്കര ദേശം ചുറ്റി തിരിച്ച് സ്കൂളിൽ തന്നെ എത്തി

Post a Comment

Previous Post Next Post