ഇന്ധനങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുമെന്ന ആശങ്ക നിലനിൽക്കെ പുതിയ പെട്രോൾ പമ്പുകളും ഉയരുന്നു.
മാഹി ബൈപ്പാസ് സർവീസ് റോഡിൽ ഇന്ന് ഒരു പമ്പ് പ്രവർത്തനം തുടങ്ങി.
മാഹി: സമീപ ഭാവിയിൽ പെട്രോളും, ഡീസലും ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്താനുള്ള ചർച്ച കേന്ദ്ര സർക്കാർ നടത്തുമ്പോഴും മാഹിയിൽ പുതിയ പെട്രോൾ പമ്പുകൾ തുടങ്ങുന്ന തിരക്കിലാണ് - മാഹി ബൈപ്പാസ് പാതയുടെ സർവീസ് റോഡിൽ പള്ളുർ ഭാഗത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഒരു പമ്പ് ഇന്ന് രാവിലെ പ്രവർത്തനം ആരംഭിച്ചു - സർവീസ് റോഡുകളിൽ മറ്റു 3 പമ്പുകളുടേയും പണി പുരോഗമിച്ച് വരികയാണ്
മാഹി മേഖലയിൽ നിലവിൽ 17 പമ്പുകൾ പ്രവർത്തിച്ച് വരുന്നുണ്ട്.ഇത് കൂടാതെ മാഹി ബൈപ്പാസ് സർവീസ് റോഡിലടക്കം 15 പുതിയ പമ്പുകളാണ് വരാൻ പോകുന്നത്. പന്തക്കൽ ഭാഗത്ത് 4 പുതിയ പമ്പുകൾ വരുന്നതായി സൂചനയുണ്ട്.- പള്ളുരിലും, മാഹി സ്ചിന്നിങ് മിൽ റോഡിലും പുതിയ പമ്പുകൾ വരുന്നുണ്ട്.
അതിനിടെ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ജി.എസ്ടി ചുമത്തുന്ന കാര്യം കേന്ദ്ര സർക്കാരിൻ്റെ സജീവ പരിഗണനയിലുള്ളതും, ചർച്ചകൾ പുരോഗമിക്കുന്നതും പമ്പുടമകളെ ആശങ്കയിലാക്കിയിരിക്കുകയാണ് - മാഹിയിൽ പെടോൾ ലിറ്ററിന് 91.87 രൂപയും, ഡീസലിന് 8l.86 രൂപയുമാണ് വില - കേരളത്തിൽ ഇത് യഥാക്രമം 105.89 രൂപയും, 94.89 എന്നിങ്ങനെയാണ്. അതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടുന്നത്.13 രൂപയുടെ വില വ്യത്യാസമാണ് നിലവിലുള്ളത്.

Post a Comment