ലോറി കടന്നു പോയതിന് പിന്നലെ നടുറോഡിൽ വമ്പൻ കിണർ പ്രത്യക്ഷപ്പെട്ടു! അമ്പരന്ന് ജനങ്ങൾ '
കോട്ടയത്തെ റോഡിൽ കിണർ രൂപപ്പെട്ടു. കോട്ടയം മണർകാട് പള്ളിക്ക് സമീപമാണ് സംഭവം. ലോറി കയറി കുഴി രൂപപ്പെട്ടതിന് പിന്നാലെയാണ് കിണർ പ്രത്യക്ഷപ്പെട്ടത്.
റോഡിലൂടെ കടന്നുപോയ ലോറിയുടെ ഒരു ഭാഗം പെട്ടെന്ന് റോഡിലേക്ക് താഴ്ന്നു. മണ്ണും കല്ലുമായി പോയതായിരുന്ന ലോറിയാണ് വശത്തേക്ക് ചരിഞ്ഞത്. തുടർന്ന് ജെസിബിയെത്തിച്ച് ലോഡ് നീക്കം ചെയ്തശേഷം ലോറി മാറ്റിയതോടെയാണ് റോഡില് ഒരു വശത്ത് വൻ കുഴി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഈ ഭാഗത്തെ മണ്ണും കല്ലും അടർന്ന് താഴേക്ക് പതിച്ചു. ഇതോടെ നടുറോഡിൽ കിണർ പ്രത്യക്ഷപ്പെട്ടു. ഇതോടെ ഗതാഗതം തടസപ്പെട്ടു. കിണർ മണ്ണിട്ടു മൂടിയ ശേഷം ടാർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വർഷങ്ങളുടെ പഴക്കമുള്ള കിണറാണിതെന്നാണ് നിഗമനം. നേരത്തെ ചെറിയ റോഡായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒരു ചായക്കടയും കിണറും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തപ്പോൾ മണ്ണിട്ടു കുഴി മൂടുന്നതിന് പകരം കരിങ്കൽപാളി ഉപയോഗിച്ച് കിണർ മൂടുകയായിരുന്നു
Post a Comment