*അഴിയൂർ ഗ്രാമപഞ്ചായത്ത് വനിത സ്വയംതൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്തു*
അഴിയൂർ: ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉൾപ്പെടുത്തി രൂപീകരിച്ച വനിത സ്വയംതൊഴിൽ സംരംഭം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിലെ മഹിമ കുടുംബശ്രീ അംഗം ചന്ദ്രി പുത്തൻവളപ്പിലാണ് സ്വയം സംരംഭമായി തിരുവോണം ബേകേർസ് മൊബൈൽ ഫുഡ് സെൻ്റർ ആരംഭിച്ചത്. വാർഡ് മെമ്പർ സാലിം പുനത്തിൽ, അസിസ്റ്റൻ്റ് സിക്രട്ടറി സുനീർ, പദ്ധതി ഇംപ്ലിമെൻ്റേഷൻ ഓഫീസർ വിഇഒ സോജോ നെറ്റോ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Post a Comment