മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി
മാഹി: മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 85-മത് ഏകാദശി ഉത്സവത്തിന് പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കൊടിയേറി.
21 ന് ഉത്സവത്തിന് മുന്നോടിയായി വൈകിട്ട് പ്രസാദ ശുദ്ധി, വാസ്തുകലശാഭിഷേകം തുടങ്ങിയ പൂജകൾ.22 ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് 6ന് കലവറ നിറയ്ക്കൽ ഘോഷയാത്രയും. പുത്തലം ഭഗവതി ക്ഷേത്രം, ചെറിയത്ത് മണ്ടോള കാവ് എന്നിവിടങ്ങളിൽ കാഴ്ച്ച വരവും നടന്നു.
10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം 31 ന് സമാപിക്കും.

Post a Comment