എസ് ഡി പി ഐക്ക് താക്കീതുമായി അഴിയൂരിൽ മുസ്ലീം ലീഗ് പ്രകടനം.
അഴിയൂർ: യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് മുൻ സെക്രട്ടറി ടി.ജി. ശക്കീറിനെ നടുവണ്ണൂരിൽ കടയുടെ മുന്നിലിട്ട് ആക്രമിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ലീഗ് രംഗത്ത്. എസ്ഡിപിഐക്ക് താക്കീതുമായി ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. ആക്രമത്തിൽ പരിക്കേറ്റ ശക്കീർ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ആക്രമിച്ചവരെ സംബന്ധിച്ച് പോലീസിന് വിവരംകൈമാറിയിട്ടുണ്ട്. ബാലുശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് യു.എ.റഹീം, പി.പി.ഇസ്മായിൽ, ഏ.വി അലി , ഹാരിസ് മുക്കാളി, സാജിദ് നെല്ലോളി, യൂസഫ് കുന്നുമ്മൽ , എം.പി. സിറാജ്, ചെറിയ കോയ തങ്ങൾ, പി.പി. റഹീം, കെ.കെ. അഷ്റഫ്, എൻ.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

Post a Comment