o മാഹി നാഷണൽ ഹൈവേയിൽ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണം : മുസ്ലിം ലീഗ്
Latest News


 

മാഹി നാഷണൽ ഹൈവേയിൽ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണം : മുസ്ലിം ലീഗ്

 *മാഹി നാഷണൽ  ഹൈവേയിൽ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണം : മുസ്ലിം ലീഗ്*



മാഹി:മാഹി പൂഴിത്തല  നാഷണൽ  ഹൈവേയിൽ ഫിഷറിസ് ഓഫിസ് പരിസരത്ത് അജൈവ മാലിന്യക്കൂമ്പാരം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വളരെ അധികം പ്രയാസങ്ങൾ സൃഷ്ടിക്കുന്നു

 മാഹി ഫിഷറീസ് പരിസരത്ത് മാലിന്യ കൂമ്പാരം കെട്ടിക്കിടക്കുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്

രാത്രി സമയങ്ങളിൽ മാഹിക്ക് പുറത്തുള്ള ആളുകൾ വാഹനങ്ങളിൽ കയറ്റി കൊണ്ട് വന്ന മാലിന്യം തള്ളുന്നത് നിത്യ സംഭവമായിരിക്കുകയാണ്

ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കണമെന്നും അധികൃതരോട് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post