എടച്ചേരി കളിയാം വെള്ളി പാലത്തിന് സമീപം സ്വകാര്യ ബസും, സ്‌കൂൾ ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കും സ്‌കൂൾ ബസ്ഡ്രൈവർക്കും പരിക്ക്
എടച്ചേരി: ഇന്ന് രാവിലെ 8 മണിയോടു കൂടിയാണ് എടച്ചേരി-കളിയാം വെള്ളി പാലത്തിന് സമീപത്ത് വെച്ച് സ്വകാര്യ ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ചത്.
അപകടത്തിൽ 5 വിദ്യാർത്ഥികൾക്കും, സ്കൂൾ ബസ് ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഓർക്കാട്ടേരി എം എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ബസാണ് സ്വകാര്യ ബസുമായി കുട്ടിയിടിച്ചത്
രാവിലെ വിദ്യാർത്ഥികളെയും കൊണ്ട് ഓർക്കാട്ടേരിയിലേക്ക് പോവുകയായിരുന്നു സ്കൂൾ ബസ്.
സംഭവം നടന്നപ്പോൾത്തന്നെ നാട്ടുകാർ ഓടി കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഡ്രൈവറെയും, ഒരു വിദ്യാർത്ഥിയേയും വളരെ പണിപ്പെട്ടാണ് പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment