മാഹി മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹെൽത്ത് സയൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ പ്രതിജ്ഞ ചടങ്ങ് നടന്നു
മാഹി മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹെൽത്ത് സയൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ആതുര ശുശ്രൂഷ രംഗത്ത് കടക്കുന്നതിന് മുന്നോടിയായുള്ള പ്രതിജ്ഞ എടുക്കൽ ചടങ്ങിന് മാഹി എം എൽ എ രമേഷ് പറമ്പത്ത്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.എസ്.സെവ്വൽ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ പി ഇസ്ഹാക്, പള്ളൂർ ആശുപത്രി മേധാവി ഡോ.സി എച്ച് രാജീവൻ, പ്രിൻസിപ്പൽ ഡോ കെ കവിത, നഴ്സിംഗ് സൂപ്രണ്ട് എം ഭ്രമാവതി എന്നിവർ ദീപം തെളിയിച്ചു കൊടുത്തു. ചടങ്ങിന് ഡോ സിന്ധു വി വി, വിദ്യ പി, ആര്യ വി , ശിൽപ പി, പി പി രാജേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment