o ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങൾക്ക് തുടക്കമായി.
Latest News


 

ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങൾക്ക് തുടക്കമായി.

 *ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങൾക്ക് തുടക്കമായി.



മാഹി ഗവൺമെൻ്റ് എൽ പി സ്ക്കൂളിൽ 

യുദ്ധ വിരുദ്ധ ചുമർ ചിത്രങ്ങൾ രചിച്ചും സഡാക്കോ കൊക്കുകൾ നിർമ്മിച്ചും വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.

പ്രധാന അധ്യാപിക ശ്രീമതി ബീന ഹിരോഷിമാ ദിന സന്ദേശം നൽകി.

യുദ്ധ വിരുദ്ധ ചുമർ ചിത്രരചനയ്ക്ക് ജയദേവൻ മാഷും സഡാക്കോ കൊക്കുകളുടെ നിർമ്മാണത്തിന് വിജിഷ ടീച്ചറും നേതൃത്വം നൽകി.

ഇനിയൊരു യുദ്ധം നമുക്ക് വേണ്ട എന്ന ആശയം മുൻനിർത്തി പ്ളക്കാർഡുകൾ നിർമ്മിച്ചും

ഹിരോഷിമ ദിന - ഡോക്യുമെൻ്ററി പ്രദർശനത്തിനും തുടക്കമായി.

അധ്യാപകരായ സജിന വി.കെ, പ്രീത. കെ. സി, വിനോദ് വളപ്പിൽ, ഡൽസി. ഫെർണാൻഡസ്, അതുല്യ ഉദയകുമാർ, അഞ്ജുൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post