*അപകട ഭീഷണിയുയർത്തി പാറക്കൽ ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റ്*
മാഹി: മാഹി പാറക്കൽ ബീച്ചിൽ കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് മുകളിലത്തെ റിംഗ് ക്ളാമ്പുകൾ ഇളകി തൂങ്ങിയ നിലയിൽ ഏത് നിമിഷവും നിലം പതിക്കുമെന്ന സ്ഥിതിയിലുള്ളത്.
ഇരുമ്പ് കയറിൽ തൂങ്ങിയാണ് ലൈറ്റുകൾ സ്ഥാപിച്ച ഭാരമുള്ള ഇരുമ്പ് റിങ്ങ് ഉള്ളത് സദാ സമയവും ആളുകൾ ഉണ്ടാവുന്ന സ്ഥലമാണിത്.
വർഷങ്ങൾക്ക് മുമ്പ് കണ്ണൂര്‍ ആയിക്കരയില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് വീണ് പവിത്രൻ എന്ന മത്സ്യത്തൊഴിലാളി മരിച്ചിരുന്നു
ഭീതിയോടെയാണ് ഒടിഞ്ഞു തൂങ്ങി ജീവന് പോലും ഭീഷണിയായ ഹൈമാസ്റ്റിന് കീഴിലെ റോഡിലൂടെ നാട്ടുകാർ സഞ്ചരിക്കുന്നത്

Post a Comment