വി. എൻ പി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ഹർഘർ തിരംഗ സ്വത്രന്ത്യദിനറാലി നടത്തി.
വി. എൻ പി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ഹർഘർ തിരംഗ സ്വത്രന്ത്യദിനറാലി നടത്തി. വൈസ് പ്രിൻസിപ്പൽ ചാർജ് വഹിക്കുന്ന കെ.എം ബീന റാലി ഫ്ലാഗ് ഓഫ് ചെയ്തു.സ്ക്കൂൾ എൻ.എസ്.എസ് . യൂനിറ്റ് സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ 100 ഓളം കുട്ടികൾ ദേശീയപതാകയും സ്വാതന്ത്ര്യ ദിനസന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ, എന്നിവ കൈയിലേന്തി സ്വാതന്ത്ര്യദിന ഗീതവും മുദ്രാവാക്യങ്ങളുംസന്ദേശങ്ങളും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പള്ളൂർ ടൗണിലൂടെ റാലി നടത്തി. പള്ളൂർ പോലീസ് ഗതാഗതം നിയന്ത്രിച്ചു. സ്ക്കൂളിൽ പോസ്റ്റർ ,നിർമ്മാണമത്സരം , ക്വിസ്, ചുമർപത്രികാ നിർമ്മാണ മത്സരം ദേശഭക്തിഗാനങ്ങൾപോസ്റ്റർ പ്രദർശനം പെൺകുട്ടികളുടെ സ്വാതന്ത്യദിന പരേഡ്, ഹർഘർ തിരംഗ കൊടിയുയർത്തൽ , പതാക വന്ദനം എന്നിവ നടത്തി.സി.സജീന്ദ്രൻ, ടി എം സജീവൻ, ഷാഹിന പി.ഗീത കെ. സ്നേഹപ്രഭ.കെ.കെ ഹെഡ് മിസ്ട്രസ് സി.ലളിത എന്നിവർ നേതൃത്വം കൊടുത്തു.
Post a Comment