*സാമൂഹ്യക്ഷേമ- വനിത ശിശു വികസന-പിന്നോക്ക - ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ സംഖ്യക്താഭിമുഖ്യത്തിൽ നടന്ന വിവിധ അനുകൂല്യങ്ങൾ മന്ത്രി വിതരണം ചെയ്തു*
മാഹി:സാമൂഹ്യക്ഷേമ- വനിത ശിശു വികസന-പിന്നോക്ക - ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ സംഖ്യക്താഭിമുഖ്യത്തിൽ
14 ന് വൈകുന്നേരം 5 ന് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് പുതുതായി അനുവദിച്ചവർക്കുള്ള ക്ഷേമ പെൻഷൻ വിതരണം, .വയോജനങ്ങൾക്ക് പുതപ്പും, ചെരുപ്പും, വിദ്യാർഥികൾക്ക് സൈക്കിളും, മഴക്കോട്ടും, കർഷകർക്കുള്ള വിത്തുകൾ എന്നിവയുടെ വിതരണോത്ഘാടനം പുന്നുച്ചേരി കൃഷി,സാമുഹിക ക്ഷേമ മന്ത്രി തേനി ജയകുമാർ നിർവ്വഹിച്ചു
മാഹി എം എൽ എ രമേഷ് പറമ്പത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അറുപത് വയസിന് മുകളിലുള്ള വാർദ്ധക്യ - ഭിന്നശേഷി പെൻഷൻകാർക്ക് ചെരിപ്പുകളും പുതപ്പുകളും വിതരണം ചെയ്തു
നാലായിരത്തി മുന്നൂറിലധികം പേർക്ക് ആനുകൂല്യം ലഭിച്ചു
2023 - 24 അധ്യയന വർഷത്തിലെ 9-ാം ക്ളാസിലെ
വിദ്യാർത്ഥികൾക്ക് സൈക്കിളും, റെയ്ൻ കോട്ടും വിതരണം ചെയ്തു.
മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ
ഡി.മോഹൻകുമാർ സ്വാഗതം പറഞ്ഞു
പുതുച്ചേരി സാമൂഹ്യ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
ഡി അറുമുഖം, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ എൽ സി മാന്വൽ എന്നിവർ സംബന്ധിച്ചു
Post a Comment