*അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഒരു വ്യാഴവട്ട കാലത്തോളം ക്ഷേത്ര വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ച ഒ വി ജയചന്ദ്രനെ അനുസ്മരിച്ചു.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കേരളക്ഷേത്രവാദ്യകലാ അക്കാദമി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണമാരർ,
ക്ഷേത്രവായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി, ക്ഷേത്രഖജാൻജി പി വി അനിൽകുമാർ, മാങ്ങോട്ട് കാവ് സെക്രട്ടറി ഷാജി കൊള്ളുമ്മൽ, വാണുകണ്ട കോവിലകം ഭാരവാഹി ബി ലിഭാസ്,ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി, ആശ്രയ റെസിഡൻസ് അസോസിയേഷൻ ഖജാൻജി ഷാജീഷ് സി ടി കെ, ഒൻപതാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് എൻ കെ പത്മനാഭൻ, മയ്യഴി മണ്ഡലം സേവാ പ്രമുഖ് കെ ടി കെ ജീവേഷ്, ക്ഷേത്ര മാതൃസമിതി ജോയിന്റ് സെക്രട്ടറി ശ്രീജ സതീഷ്, വായനശാല സെക്രട്ടറി ഹരീഷ് ബാബു,പൊത്തങ്ങാട്ട് രാഘവൻ, കുന്നുമ്മൽ മുകുന്ദൻ എന്നിവർ അനുസ്മരിച്ചു.
ക്ഷേത്ര ജോയിന്റ് സെക്രട്ടറി സന്തോഷ് തുണ്ടിയിൽ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡന്റ് രാജീവൻ കണ്ടോത്ത് നന്ദിയും പറഞ്ഞു.
ചടങ്ങിൽ വച്ചു ക്ഷേത്രത്തിലെ ചാരിറ്റി ട്രസ്റ്റിന്റ ഭാഗമായി ശ്രവണ സഹായ ഉപകരണം (digital Hearing Aids) ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ പരിസരവാസി വാഴയിൽ ജയന് കൈമാറി. മജീഷ് ടി തപസ്യ , രാജേഷ് കണ്ണോത്ത് , മഞ്ഞാമ്പ്രത്ത് വിജയൻ , ഷാജേഷ് കെ എന്നിവർ നേതൃത്വം നൽകി.
Post a Comment