o ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മാഹിയിൽ
Latest News


 

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മാഹിയിൽ

 *ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മാഹിയിൽ*



"പുണ്യ മീ മണ്ണ്

പവിത്ര മീ ജന്മം" എന്ന സന്ദേശമുയത്തിയാണ് ബാലഗോകുലം ഈ വർഷം ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിക്കുന്നത്.


ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 26 ന് വൈകുന്നേരം ബാലഗോകുലം മാഹി മേഖല സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഭക്തി സാന്ദ്രമായ ശോഭയാത്ര ന്യൂമാഹിയിലെ കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിക്കും.


ചെണ്ടമേളം, മുത്തുക്കുട, ഉണ്ണി കണ്ണന്മാർ, രാധമാർ, ഭജന സംഘം, ഗോപികാ നൃത്തം, നിശ്ചല ദൃശ്വങ്ങൾ എന്നിവയോടുകുടിയ ശോഭയാത്ര പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര മൈതാനത്ത് സമാപിക്കും.


പള്ളൂർ വിവേകാനന്ദ സേവ കേന്ദ്രയിൽ നടന്നആഘോഷ സമിതി രൂപീകരണ യോഗത്തിൽ അജേഷ് ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം കണ്ണുർജില്ല സിക്രട്ടറി അനീഷ് ചെറുപറമ്പ് ആഘോഷ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു


ആഘോഷസമിതി ഭാരവാഹികളായി

പി. പ്രദീഷ് കുമാർ (ആഘോഷ പ്രമുഖ് )

കെ. പി. സുനീഷ് (സഹ: ആഘോഷപ്രമുഖ് )

വിജയൻ പൂവ്വ ച്ചേരി (പ്രസിഡണ്ട്)

സരോ അജിത്ത്, കെ. പ്രഭാകൻ (വൈ. പ്രസിഡണ്ട്)

രജീന്ദ്രൻ പന്തക്കൽ (സിക്രട്ടറി)

രാജേഷ്, കെ. പി. ഷിനോജ് .കെ (ജോ.സിക്രട്ടറി)

അജേഷ് ചെമ്പ്ര (ഖജാൻജി).

കാട്ടിൽ ശശിധരൻ, കാട്ടിൽ പുഷ്പരാജ്, അഡ്വ ബി ഗോകുലൻ, എ സുനിൽ,അഡ്വ കെ അശോകൻ, എ ദിനേശൻ (രക്ഷാധികാരികൾ).



Post a Comment

Previous Post Next Post